യുക്തമെന്നാല് കുട്ടി ചൊല്ലിയാലും
കൈക്കൊള്ക യുക്തിയില്ലെന്നാകില്
ധിക്കരിച്ചീടടോ ബ്രഹ്മാവു് ചൊന്നാലും
പുല്ക്കൊടി പോലെ നീ ജ്ഞാനപ്പെണ്ണേ.
സമദൃഷ്ടിയുണ്ടായാല് നന്നാകും
സമദൃഷ്ടിയില്ലാഞ്ഞാല് കെട്ടു് പോകും
സമദൃഷ്ടി വേണ്ടതു് സമദൃഷ്ടി വേണ്ടതു്
സമദൃഷ്ടി വേണ്ടതു് ജ്ഞാനപ്പെണ്ണേ.
കഞ്ചാവും കള്ളും കുടിച്ചിടാതെ
നെഞ്ചകത്താനന്ദകള്ളുണ്ടു്
അഞ്ചാതെ ആയതു് സേവിച്ചുകൊള്ളുകില്
അഞ്ചും യമന് നിന്നെ ജ്ഞാനപ്പെണ്ണേ.
അന്യനുപദ്രവം തട്ടാതെ
തന്നുടെ കാര്യം കഴിക്കുന്നതു്
തന്നെ അഹിംസ, അതിങ്കലെല്ലാധര്മ്മം
നന്നായടങ്ങിപ്പോയ് ജ്ഞാനപ്പെണ്ണേ.
ദൈവം തരുമെന്നു് ചൊല്ലിച്ചിലര്
കൈവെടിഞ്ഞീടുന്നു യത്നത്തിനെ
ദൈവം കൃഷിചെയ്തു് ചോറുവാരിത്തരാ
കൈവല്യേവേലചെയ് ജ്ഞാനപ്പെണ്ണേ
---------------സിദ്ധാനുഭൂതി